Kerala

പാർട്ടി നേതാക്കൾ ഉപദേശിച്ചു, അത് അംഗീകരിക്കാനുള്ള ഉത്തരവാദിത്തമുണ്ട്; യുഡിഎഫ് അധികാരത്തിലെത്തുമെന്ന് സുധാകരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കെ സുധാകരൻ. ഇടത് കോട്ടകൾ കോൺഗ്രസ് പിടിച്ചെടുക്കും. എൽഡിഎഫിന് മൂന്നാം തവണയുണ്ടാകില്ല. മനസ് മടുത്ത് പോകുന്ന ആളല്ല താൻ. സംഭവിച്ചതെല്ലാം സ്‌പോർട്‌സ്മാൻ സ്പിരിറ്റിൽ എടുക്കുന്നു. 

പാർട്ടി നേതാക്കൾ തന്നെ ഉപദേശിച്ചു. അത് അംഗീകരിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും സുധാകരൻ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് ആഗ്രഹിച്ചു. രാഹുൽ ഗാന്ധിയുമായി സംസാരിച്ചിരുന്നു. അവർക്കും പരിമിതികൾ ഉണ്ടായിരുന്നു

വിഡി സതീശനുമായി പ്രശ്‌നമൊന്നുമില്ല. സതീശനുമായി ശത്രുതയുണ്ടെന്ന് വരുത്താൻ ശ്രമം ഉണ്ടായി. എന്നും നല്ല ഉപദേശം നൽകുന്ന നേതാവാണ് എകെ ആന്റണി. വിവാദങ്ങൾക്കിടെ രണ്ട് തവണ ആന്റണി വിളിച്ചിരുന്നുവെന്നും സുധാകരൻ പറഞ്ഞു
്‌
 

See also  ഡിജിപിക്ക് പരാതി നൽകി നിവിൻ പോളി; ബലാത്സംഗ പരാതിയിൽ ഗൂഢാലോചനയുണ്ടെന്ന് താരം

Related Articles

Back to top button