Kerala

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തില്ല, പകരം ഖാർഗെ വരും

യുഡിഎഫിന്റെ തരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല. പകരം എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ കോഴിക്കോട് എത്തും. ഇന്നലെ രാത്രിയിൽ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് കോഴിക്കോട്ടെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.

ഇന്നു വൈകിട്ട് 4.30ന് കോഴിക്കോട്ടെ കടപ്പുറത്തെ മഹാറാലിയിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കുകയെന്ന് അറിയിച്ചിരുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് മഹാറാലി നടക്കുക.

സംസ്ഥാനത്ത് യുഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ പരിപാടികളുടെ തുടക്കമാണിത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ അടങ്ങിയ ഗ്യാരണ്ടി കാർഡും റാലിയിൽ അവതരിപ്പിക്കും.യുഡിഎഫിന്റെ സംസ്ഥാനതല പ്രചാരണത്തിനു തയാറാക്കിയ ബസും ഫ്‌ളാഗ് ഓഫ് ചെയ്യും. രാഹുൽ ഗാന്ധിക്ക് പകരം മല്ലികാർജുൻ ഖാർഗെ പരിപാടി ഉദ്ഘാടനം ചെയ്യും.

See also  സ്വർണപ്പാളി വിഷയത്തിൽ സഭയിൽ പ്രതിപക്ഷ ബഹളം; ബാനർ ഉയർത്തി, ശരണം വിളിച്ച് പ്രതിഷേധം

Related Articles

Back to top button