Kerala

രാവിലെ എഴുന്നേറ്റാൽ നുണ പറയലാണ് സതീശന്റെ പണി, ഉറങ്ങും വരെ അത് തുടരും: എംവി ഗോവിന്ദൻ

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഡീൽ ആരോപണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആർഎസ്എസിനെ ശക്തമായി എതിർക്കുന്നത് സിപിഎമ്മാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. ആർഎസ്എസുമായി ബന്ധമുള്ളത് യുഡിഎഫിനാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു

നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചത് സിപിഎം ആണ്. വോട്ട് കണക്ക് നോക്കിയാൽ ആരാണ് ബിജെപിയെ ജയിപ്പിച്ചതെന്ന് മനസിലാകും. ഈ തെരഞ്ഞെടുപ്പിൽ വികസന നിലപാടിനെിതരെ നിലപാടെടുത്ത ഏക പ്രതിപക്ഷം ഇവിടെയാണുള്ളത്

രാവിലെ എഴുന്നേറ്റാൽ നുണ പറയലാണ് സതീശന്റെ പണി. അത് ഉറങ്ങും വരെ തുടരും. വിഡി സതീശൻ വർഗീയതയക്കെതിരെയാണെന്ന് പറഞ്ഞ് നടക്കുകയാണ്. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ നൽകുമെന്ന് പരസ്യമായി പറഞ്ഞു. സതീശൻ ഒരക്ഷരം പറഞ്ഞോ. കെഎം ഷാജി എവിടെ മത്സരിച്ചാലും വർഗീയത മാത്രമേ പറയൂ. ഷാജി വർഗീയവാദത്തിന്റെ മുഖമുദ്രയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു
 

See also  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകൾ

Related Articles

Back to top button