Local

ഡോൺ ബോസ്കോ കോളേജിൽ ഇന്റർകോളേജിയേറ്റ് പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു

മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിന്റെ ഐക്യുഎസിയുടെ ആഭിമുഖ്യത്തിൽ “ക്വാളിറ്റി ക്വസ്റ്റ്: അക്കാദമിക് മികവിലേക്കുള്ള വഴി” എന്ന വിഷയത്തിൽ ഇന്റർകോളേജിയേറ്റ് പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോബി എം. അബ്രഹാം സ്വാഗതം ആശംസിച്ചു. മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ ജിജി ജോർജ് ആശംസകൾ അർപ്പിച്ചു.

എറണാകുളം രാജഗിരി കോളേജിലെ അസോസിയേറ്റ് പ്രൊഫസറും KIRF/NIRF നോഡൽ ഓഫീസറുമായ ഡോ. സബീൻ ഗോവിന്ദാണ് പരിശീലന ശിൽപ്പശാലക്ക് നേതൃത്വം നൽകിയത്. അക്കാദമിക് മികവ് കൈവരിക്കുന്നതിനുള്ള മാർഗങ്ങൾ, വിദ്യാഭ്യാസ നിലവാരം ഉയർത്തൽ, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കഴിവുകൾ മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസ് ആയിരുന്നു അദ്ദേഹം നയിച്ചത്.

വിവിധ കോളേജുകളിൽ നിന്ന് നിരവധി അധ്യാപകർ പരിശീലന ശില്പശാലയിൽ പങ്കെടുത്തു. ഐക്യുഎസി ഇൻ ചാർജ്ജ്
നീതു ജോസ് നന്ദി രേഖപ്പെടുത്തി.ഐക്യുഎസി അസിസ്റ്റൻറ് കോഡിനേറ്റർ ജംഷീന വി പരിശീലന ശിൽപ്പശാലക്ക് നേതൃത്വം നൽകി.

See also  “ലഹരിക്കെതിരെ ഒരൊറ്റ മൈൻഡ് “ ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Related Articles

Back to top button