Kerala

യു പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശം; ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ മുസ്ലിം ലീഗ് നേതാവായിരുന്ന ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിഭയുടെ അടക്കം പരാതിയിൽ കേസെടുത്ത കായംകുളം പോലീസാണ് ഇർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു

സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങൾ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി നിയമപ്രകാരം കേസെടുത്തിട്ടുമുണ്ട്. ഒരു സ്ത്രീക്ക് നേരെയും അധിക്ഷേപ പരാമർശം നടത്തുന്നത് ഭൂഷണമല്ലെന്നും ആയൊരു സന്ദേശം പൊതുസമൂഹത്തിന് വരണമെന്നും പറഞ്ഞാണ് പ്രതിഭ പരാതി നൽകിയത്

വ്യാപകമായി സൈബർ ആക്രമണം നേരിടുന്നതായും സൈബർ ഇടത്തിൽ വ്യക്തിഹത്യ നടക്കുന്നുവെന്നും പ്രതിഭ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ഇർഷാദ് ചക്കാലശ്ശേരിയെ മുസ്ലിം ലീഗ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കായംകുളം നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് യുഡിഎഫും ഇയാളെ നീക്കി
 

See also  നടൻ ശിവന്‍ മൂന്നാര്‍ അന്തരിച്ചു - Metro Journal Online

Related Articles

Back to top button