Kerala

ഇടവേളയ്ക്ക് ശേഷമുള്ള രഞ്ജിത്തിന്‍റെ തിരിച്ചുവരവ്; പൊലീസ് തിരക്കഥയിൽ കുടുങ്ങി അഴിക്കുള്ളിൽ

മലയാളസിനിമയിലെ പ്രമുഖ സംവിധായകൻ, നടൻ, സാംസ്കാരിക പ്രവർത്തകൻ എന്നിനിലയിൽ തിളങ്ങി നിൽക്കുന്ന രഞ്ജിത്ത് എന്ന വൻ വൃക്ഷമാണ് വീണ്ടും വിവാദത്തിൽപ്പെട്ട് അഴിക്കുള്ളിൽ ആകുന്നത്. നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫീച്ചർ ഫിലിമുമായി വെള്ളിത്തിരയിലെത്തുമ്പോൾ സിനിമയെ വെല്ലുന്ന ക്ലൈമാക്സാണ് രഞ്ജിത്തിനെ കാത്തിരുന്നത്. അതും കൊച്ചിയിലെ പൊലീസുകാരുടെ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് സംഭവം.

2004 ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന സിനിമയിലെ കാരിക്കാമുറി ഷൺമുഖനെ 22 വർഷത്തിന് ശേഷം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതിനിടെയാണ് അറസ്റ്റ് നാടകം അരങ്ങേറിയത്. തുടരും എന്ന സിനിമയിലൂടെ പ്രതിനായകനായി എത്തിയ പ്രകാശ് വർമ്മയെ കേന്ദ്രകഥാപാത്രമാക്കി നിർമ്മിക്കുന്ന ചിത്രമാണിത്. പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ കാരവനിൽ വെച്ച് കയറിപിടിച്ചുവെന്നാണ് യുവനടിയുടെ പരാതി.

സിനിമസെറ്റിൽ പരാതി ഉന്നയിച്ചിട്ടും പരിഹാരം കാണാൻ സാധിക്കാത്തതിനാലാണ് യുവനടി നിയമസഹായം തേടിയതെന്നാണ് വിവരം. തുടർന്ന് തൊടുപുഴയിൽ വെച്ച് രഹസ്യമായി കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ കൊച്ചിയിലെത്തിച്ച് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തന്നെ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് രഞ്ജിത്തിന്‍റെ പ്രതികരണം.

See also  കൊന്നാലും ചത്താലും നിയമം കുറ്റം ചെയ്തവർക്കൊപ്പമാണ്, ഭർതൃമാതാവ് സമാധാനം നൽകിയിട്ടില്ല: റീമയുടെ ആത്മഹത്യാ കുറിപ്പ്

Related Articles

Back to top button