Kerala

പി.വി. അൻവർ വ്യക്തിഹത്യ നടത്തുന്നു; വോട്ടർമാർ മറുപടി നൽകും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ‌ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി.വി. അൻവർ തനിക്കെതിരേ നിരന്തരമായി വ‍്യക്തി അധിക്ഷേപം നടത്തുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

രാഹുൽ ഗാന്ധി, പാണക്കാട് തങ്ങൾ എന്നിവരടക്കം ആരെയും താൻ വ‍്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്നും വികസനവും രാഷ്ട്രീയവുമാണ് താൻ ചർച്ച ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. പണത്തിന് മീതെ ബേപ്പൂർ പറക്കുമെന്നും തെരഞ്ഞെടുപ്പ് എന്നാൽ പണാധിപത‍്യമല്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.

ഇതിന് മറുപടി വോട്ടർമാർ നൽകുമെന്നും ഇത്തവണ 80,000ത്തിന് മുകളിൽ വോട്ട് തനിക്ക് ലഭിക്കുമെന്നും റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം പിണറായിസത്തിനും മരുമോനിസത്തിനുമെതിരേ ആര് വോട്ട് നൽകിയാലും സ്വീകരിക്കുമെന്ന് പി.വി. അൻവർ വ‍്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്.

See also  എൻഎസ്എസിന്റെ പിൻമാറ്റത്തിൽ ഞെട്ടി വെള്ളാപ്പള്ളി; പ്രതികരണം ഡയറക്ടർ ബോർഡിന് ശേഷം

Related Articles

Back to top button