Kerala

ലൈംഗിക പീഡനപരാതി; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്പെൻഡ് ചെയ്തു

കൊച്ചി: ലൈംഗിക പീഡനപരാതിയെ തുടർന്ന് അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഫെഫ്ക. ഫെഫ്ക ഡയറക്‌ടേഴ്സ് യൂണിയനിൽ നിന്നും ഫെഫ്ക റൈറ്റേഴിസ് യൂണിയനിൽ നിന്നുമാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തത്.

ഫെഫ്ക ഡയറക്‌ടേഴ്സ് ‍യൂണിയന്‍റെ പ്രസിഡന്‍റ് രൺജി പണിക്കർ, ജനറൽ സെക്രട്ടറി ജി.എസ്. വിജയൻ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഡയറക്‌ടേഴ്സ് ‍യൂണിയന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി അറിയിച്ചത്.

പിന്നാലെ ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍റെ പ്രസിഡന്‍റ് ബാലചന്ദ്രൻ ചുള്ളിക്കാടും ജനറൽ സെക്രട്ടറി ബെന്നി പി. നായരമ്പലവും പുറത്തിറക്കിയ പ്രസ്താവനയിൽ ഫെഫ്ക് റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ പുറത്താക്കിയതായി അറിയിക്കുകയായിരുന്നു.

See also  നിപ മരണം: കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ; മലപ്പുറത്ത് മാസ്‌ക് നിർബന്ധമാക്കി

Related Articles

Back to top button