Kerala

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്; വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ മുഹമ്മദ് സിയാദ്

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസിൽ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ. അഡ്വ. മുഹമ്മദ് സിയാദ് ആണ് വക്കാലത്ത് ഒഴിഞ്ഞത്. സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) അംഗമായിരുന്നു അഡ്വ. മുഹമ്മദ്‌ സിയാദ്.

രഞ്ജിത്തിന് വേണ്ടി മുഹമ്മദ് സിയാദ് ഹാജരായത് വലിയ വിവാദമായിരുന്നു. മറ്റൊരു അഭിഭാഷകയുടെ ഫോണ്‍ നമ്പറാണ് അഡ്വ. മുഹമ്മദ് സിയാദിന്റെ പേരില്‍ ഐസിസിയില്‍ നല്‍കിയിരുന്നത്. കുടുംബ സുഹൃത്ത് ആയതിനാലാണ് രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുത്തതെന്നും ഐസിസിക്ക് നടി പരാതി നല്‍കിയിട്ടില്ലെന്നുമായിരുന്നു സിയാദിന്റെ പ്രതികരണം.

See also  പാലക്കാട് ആദിവാസി മധ്യവയസ്‌കനെ ഹോംസ്‌റ്റേയിലെ മുറിയിൽ 6 ദിവസം പൂട്ടിയിട്ടു; പട്ടിണിക്കിട്ട് ക്രൂരമർദനം

Related Articles

Back to top button