Kerala

മുസ്ലിം ലീഗ് ദേശീയ ഭാരവാഹിത്വം ഒഴിഞ്ഞ് നൂർബീന റഷീദ്

കോഴിക്കോട്: വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബീന റഷീദ്.പാർട്ടിയിൽ വനിതാ നേതാക്കൾ നേരിടുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ചാണ് താൻ പദവി രാജിവെക്കുന്നതാണ് നൂർബീന വ്യക്തമാക്കിയത്. നേതാക്കൾക്ക് ഇമെയിൽ വഴി രാജി കൈമാറിയതായി നൂർബീന അറിയിച്ചു. കോഴിക്കോട്ട് ചേർന്ന വാർത്താ സമ്മേളനത്തിലാണ് നൂർബീനയുടെ പ്രതികരണം.

സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് വനിതാ ലീഗുമായി ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും പാർട്ടിക്കുള്ളിലെ ലിംഗ വിവേചനത്തിൽ ശക്തമായ അമർഷം രേഖപ്പെടുത്തുന്നതായും നൂർബീന പറഞ്ഞു. സ്ഥാനം രാജിവച്ചെങ്കിലും പാർട്ടി വിടില്ലെന്നും മുസ്ലിം ലീഗീൽ തുടരുമെന്നും അവർ വ്യക്തമാക്കി.

See also  വൻ തോക്കുകൾ ഒഴിവാക്കപ്പെടരുത്, അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

Related Articles

Back to top button