Kerala

ഇതിനേക്കാൾ നുണകൾ നിറച്ച മറ്റൊരു പ്രോഗ്രസ് റിപ്പോർട്ടില്ല; എഴുതി വച്ചിരിക്കുന്നത് പച്ചക്കള്ളമെന്ന് വി. ഡി. സതീശൻ

നുണകൾ നിറച്ച പ്രോഗ്രസ് റിപ്പോർട്ടാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. റവന്യു ഭൂമി വിജ്ഞാപനമിറക്കി വനഭൂമിയാക്കി ഡീനോട്ടിഫൈ ചെയ്യുമെന്ന് പറഞ്ഞിട്ട് പാലിച്ചില്ല, സിഎച്ച്ആർ പ്രശ്‌നങ്ങൾ, ഏലം കുത്തകപാട്ടം കൊടുക്കുന്നില്ല, ഇടുക്കി ജില്ല മുഴുവൻ വ്യാപകമായ പ്രശ്‌നങ്ങളാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പച്ചക്കള്ളമാണ് പ്രോഗ്രസ് റിപ്പോർട്ടിൽ എഴുതിവച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിൽ ഭൂമി പ്രശ്‌നങ്ങൾ മുഴുവൻ പരിഹരിച്ചു എന്നത് നുണയാണ്. ഈ പ്രോഗ്രസ് റിപ്പോർട്ടിൽ മുഴുവൻ നുണയാണ്. വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ കാലത്ത് തുറമുഖത്തിന്റെ അനുമതി വാങ്ങി, സ്ഥലം ഏറ്റെടുത്ത് കല്ലിട്ട് നിർമാണപ്രവർത്തനം തുടങ്ങി കൗൺഡൗൺ ആരംഭിച്ചതാണ്. പദ്ധതിയെ 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പെന്നാണ് പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ പിണറായി വിജയൻ പറഞ്ഞത്.

ഗെയിൽ പൈപ്പ് ലൈൻ കൊണ്ടുവന്നപ്പോൾ, ഭൂമിക്കടിയിൽ ഒളിപ്പിച്ച ബോംബാണെന്ന് വിശേഷിപ്പിച്ചത് പി. രാജീവാണ്. ഇതിനെക്കാൾ കള്ളങ്ങൾ നിറച്ച, നുണകൾ നിറച്ച മറ്റൊരു പ്രോഗ്രസ് റിപ്പോർട്ടില്ല. ഉന്നതവിദ്യാഭ്യാസ രംഗമെടുത്താൽ നിരവധി സർവകലാശാലകളിൽ വി സിമാരില്ല, കോളേജുകളിൽ പ്രിൻസിപ്പൽമാരില്ല, കാലഹരണപ്പെട്ട കോഴ്‌സുകൾ പഠിക്കാൻ ആളില്ല എന്നും വി. ഡി. സതീശൻ പറഞ്ഞു.

See also  സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

Related Articles

Back to top button