Kerala

താനൂരിനെ പാക്കിസ്ഥാനോട് ഉപമിച്ച് വി. അബ്ദുറഹ്മാൻ; വിമർശനവുമായി മുസ്ലിം ലീഗ്

മലപ്പുറം: താനൂരിനെ പാക്കിസ്ഥാനോടുപമിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ. താനൂരിൽ 2 മന മാച്ചുകൾ നമ്മൾ കളിച്ചു, അത് പാക്കിസ്ഥാനിലായിരുന്നു. രണ്ടിലും അവരെ തോൽപ്പിച്ചു. ഇനി മൂന്നാമത്തെ മാച്ച് അത് ഹോം ഗ്രൗണ്ടിലാണെന്നായിരുന്നു അബ്ദുറഹ്മാന്‍റെ പരാമർശം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഗായകൻ ഹനാൻ‌ഷായെ കൊണ്ടുവന്ന വേദിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പിന്നാലെ വിമർശനവുമായി മുസ്ലിം ലീഗ് രംഗത്തെത്തി. വി. അബ്ദുറഹ്മാൻ താനൂരിനെ അപമാനിച്ചെന്നാണ് ലീഗ് വിമർശിക്കുന്നത്.

See also  പലരും തന്നെ കൊല്ലാൻ ശ്രമിച്ചു, കൊല്ലാൻ ശ്രമിച്ചവരൊക്കെ ചത്തുപോയി; തനിപ്പോഴും ഉണ്ടെന്ന് വെള്ളാപ്പള്ളി

Related Articles

Back to top button