Kerala

ഇനി രേഷ്മ പി. തങ്കച്ചൻ; ഇൻസ്റ്റഗ്രാമിലെ പേര് മാറ്റി രേണു സുധി

കിച്ചു സുധിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ ഇൻസ്റ്റഗ്രാം പേജിലെ തന്‍റെ പേര് മാറ്റി രേണു സുധി. രേഷ്മ പി. തങ്കച്ചന്‍ എന്നാണ് പേര് മാറ്റിയത്. അക്കൗണ്ട് ഔദ്യോഗികമായി വെരിഫൈഡ് ആയതോടെയാണ് ഈ പേരു മാറ്റം. എന്നാൽ അക്കൗണ്ടിന്‍റെ പേര് ഇപ്പോഴും രേണു സുധിയെന്നു തന്നെയാണ്.

അടുത്തിടെയാണ് രേണു ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ചത്. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. പിന്നാലെ പേര് മാറ്റിയതോടെ രേണു രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. പേരിനെ ചൊല്ലി രേണു വലിയ രീതിയിലുള്ള പരിഹാസങ്ങൾ നേരിട്ടിട്ടുണ്ട്. രേണു സുധി എന്നത് യഥാർഥ പേര് അല്ലെന്നും രേഷ്മ പി. തങ്കച്ചൻ എന്നാണ് ശരിക്കുള്ള പേര് എന്നായിരുന്നു വിമർശനം. റിയാലിറ്റി ഷോ ആയ ബിഗ്ബോസിൽ പങ്കെടുത്തപ്പോൾ ഒരു മത്സരാർഥി താരത്തെ ‘രേഷ്മ പി. തങ്കച്ചൻ’ എന്ന് വിളിച്ച് അഭിസംബോധന ചെയ്തത് വലിയ ചർച്ചയായിരുന്നു.

തനിക്കെതിരേ ഉയർന്ന പരിഹാസങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ് ഈ പേരു മാറ്റമെന്നാണ് രേണുവിന്‍റെ ആരാധകർ പറയുന്നത്. എന്നാൽ അക്കൗണ്ടിന്‍റെ ആധികാരികത ഉറപ്പുവരുത്തുന്ന വേളയിൽ ഐഡിയിൽ ഉള്ള പേരു തന്നെ ചേർക്കണം എന്നുള്ളതുകൊണ്ടാണ് യഥാർഥ പേജിലേക്ക് തിരിച്ചുപോയതെന്നും പറയുന്നുണ്ട്. തന്‍റെ പേജിന്‍റെ ട്രാഫിക്കും രേണു പങ്കുവച്ചിട്ടുണ്ട്. 30 ദിവസത്തിൽ 14 കോടിയിലധികം പേർ അക്കൗണ്ട് സന്ദർശിച്ച വിവരമാണ് രേണു പോസ്റ്റ് ചെയ്തത്.

See also  സർക്കാരും ദേവസ്വം ബോർഡും പരാജയപ്പെട്ടു; ശബരിമലയിൽ ഹൈക്കോടതി ഇടപെടണമെന്ന് സതീശൻ

Related Articles

Back to top button