Kerala

പ്രതിഷേധ കറുപ്പ്; പിതാവിനെ ഇടതുസർക്കാർ വേട്ടയാടിയെന്ന് ചാണ്ടി ഉമ്മൻ

പുതുപ്പള്ളി: പ്രതിഷേധ സൂചകമായി കറുപ്പണിഞ്ഞ് പോളിങ് ബൂത്തിലെത്തി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. പിതാവ് ഉമ്മൻചാണ്ടിയെ സർക്കാർ വേട്ടയാടിയെന്നും ഇന്നും ഏറ്റവും വേദനയുള്ള ദിവസമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

പണി തീരാത്ത മിനി സിവിൽ സ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേരിട്ടു. ഇങ്ങനെ തങ്ങളെ അപമാനിക്കണോ എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു . പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 140 ആം നമ്പർ ബൂത്തിൽ അമ്മ മറിയാമ്മ ഉമ്മൻ, സഹോദരി മറിയ എന്നിവർക്കൊപ്പം എത്തിയാണ് ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തിയത്.

പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സർക്കാരിനെതിരേ വോട്ട് രേഖപ്പെടുത്തുന്ന ദിവസമാണ് വ്യാഴാഴ്ച. പല പ്രതിഷേധങ്ങളും ഉണ്ട്. എന്‍റെ പിതാവിനെ അന്യായമായി ഒമ്പത് വർഷക്കാലം ഈ സർക്കാർ‌ വേട്ടയാടി. വേട്ടയാടിയത് മാത്രമല്ല, അതിന് നേതൃത്വം നൽകിയവരേ സംരക്ഷിച്ചുവെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. ഇതിനോടുള്ള പ്രതിഷേധമായിട്ടാണ് കറുത്ത വസ്ത്രം ധരിച്ച് ബൂത്തിലെത്തിയതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

See also  ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

Related Articles

Back to top button