Kerala

ലോൺ ആപ്പിൽ നിന്ന് അധ്യാപികയ്ക്ക് നിരന്തരം കോൾ; നിതിൻ രാജിനെതിരേ സൈബർ പൊലീസിൽ പരാതി: അധ്യാപകരെ പ്രതി ചേർത്തു

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകരെ പ്രതിചേർത്ത് എഫ്ഐആർ രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. എസ്‌സി, എസ്ടി അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോപണം ഉന്നയിക്കപ്പെട്ട അധ്യാപകരായ ഡോ. എം.കെ. റാം, സംഗീത എന്നിവരടക്കം മുഴുവൻ പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.

അതിനിടെ നിതിൻ രാജിനെതിരേ ലോൺ ആപ്പുമായി ബന്ധപ്പെട്ട് സൈബർ പൊലീസിൽ പരാതി ലഭിച്ചതായും കമ്മിഷണർ വ്യക്തമാക്കി. നിതിൻ ലോൺ ആപ്പിൽ നിന്ന് ലോൺ എടുത്തിരുന്നെന്നും പിന്നാലെ അധ്യാപികയ്ക്ക് നിരന്തരം ഫോൺകോളുകൾ വരാൻ തുടങ്ങിയെന്നുമാണ് അദ്ദേഹം പറയുന്നത്.

കഴിഞ്ഞ ഡിസംബർ-ജനുവരിയിൽ നിതിൻരാജ് ഒരു ലോൺ ആപ്പിൽനിന്ന് പണം കടം എടുത്തിരുന്നു. അതുമായി ബന്ധപ്പെട്ട് നിരന്തരമായിട്ടുള്ള ഫോൺ കോളുകൾ വിദ്യാർഥിക്ക് വന്നിരുന്നുവെന്ന് ഫോൺ പരിശോധിച്ചതിലൂടെ പൊലീസിന് മനസ്സിലായി. കോളേജിലെ അധ്യാപികയുടെ നമ്പർ ലോൺ കൊടുത്ത ഏജൻസിക്ക് ലഭിക്കുകയും ആ അധ്യാപികയേയും ലോൺ ഏജൻസി വിളിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. പത്താം തീയതി ഈ ലോൺ ഏജൻസിയിൽനിന്ന് അധ്യാപികയ്ക്ക് നിരന്തരമായ കോളുകൾ വന്നിരുന്നുവെന്നും സൈബർ അന്വേഷണത്തിലൂടെ മനസ്സിലായെന്നും പോലീസ് പറഞ്ഞു.

See also  വയനാട് ഫണ്ട്: കണക്ക് പുറത്തുവിട്ട് സിപിഎം; വെട്ടിലായി കോൺഗ്രസ്!

Related Articles

Back to top button