Kerala

മലക്കപ്പാറയിൽ 75 കാരിയെ പുലി ആക്രമിച്ച് കൊന്നു

തൃശൂർ: തമിഴ്നാട് മലക്കപ്പാറയിൽ 75 കാരിയെ പുലി ആക്രമിച്ച് കൊന്നു. ഷോളയാർ ഡാം പരിസരത്ത് വച്ചാണ് സംഭവം നടന്നത്. അണക്കെട്ടിന് സമീപം താമസിച്ചു വരുകയായിരുന്ന ഇസമ്മയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് മുതൽ ഇസമ്മയെ കാണാതായിരുന്നു. മകൻ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കാണാതായ വിവരം അറിയുന്നത്.

ഇതേത്തുടർന്ന് അടുത്തുള്ള സ്ഥലങ്ങളിലെല്ലാം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഞായറാഴ്ച പുലർച്ചെയോടെ മൃതദേഹത്തിന്‍റെ പകുതി ഭാഗം കണ്ടെത്തുകയായിരുന്നു. വനപാലകരുടെ പ്രാഥമിക പരിശോധനയിലാണ് പുലി ആക്രമിച്ചതാണെന്ന് സ്ഥിരീകരിച്ചത്. ശനിയാഴ്ച പകൽ തന്നെ ഇസമ്മയെ പുലി ആക്രമിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പ് ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കുന്നത്. കൂലി തൊഴിലാളികളാണ് ഇസമ്മയും മകനും.

See also  തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി എല്ലാ മുസ്ലീം വീടുകളിലും സന്ദർശനം നടത്താൻ ബിജെപി

Related Articles

Back to top button