Kerala

വടകര സ്വദേശി വിഷ്ണു എവിടെ; തെരച്ചിൽ ഊർജിതമാക്കി കേരള പൊലീസ്: അന്വേഷണം ലോൺ ആപ്പുകളിലേക്ക്

കോഴിക്കോട്: ഏപ്രിൽ 13 മുതൽ കാണാതായ കോഴിക്കോട് വടകര സ്വദേശി വിഷ്ണു പ്രകാശിന്‍റെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കി കേരള പൊലീസ്. വിഷ്ണുവിന്‍റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.

25 കാരനായ വിഷ്ണു ലോൺ ആപ്പിൽ നിന്നും 10,000 രൂപ വായ്പയെടുത്തെങ്കിലും തിരിച്ചടവ് മുടങ്ങിയെന്നും ഇതേത്തുടർന്ന് ലോൺ ആപ്പ് സംഘം മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും വിഷ്ണുവിന്‍റെ കുടുംബം ആരോപിക്കുന്നു.

ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നുമിറങ്ങിയതെന്നാണ് കുടുംബം പറയുന്നത്. കാസർഗോഡ് ബേക്കലിൽ വച്ച് വിഷ്ണുവിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. മംഗലാപുരം, ബെംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

See also  സിനിമ, സീരിയൽ നടനും നാടക പ്രവർത്തകനുമായ വിപി രാമചന്ദ്രൻ അന്തരിച്ചു

Related Articles

Back to top button