Kerala

തിരചിൽ നടപടികൾ തുടരുമെന്ന് DGP റവാഡ ചന്ദ്രശേഖർ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലത്ത് നിലവിൽ അപകട സാധ്യത ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സ്ഫോടക ശേഖരം പൊട്ടിതീരുകയോ, നിർവീര്യം ആക്കുകയോ ചെയ്തു. ഇന്ന് വൈകുന്നേരത്തോെ ‌എന്താണ്‌ ഉണ്ടായത് എന്നൊരു വ്യക്തത ഉണ്ടാകുമെന്ന് ഡിജിപി പറഞ്ഞു. ഇന്നത്തെ തിരചിൽ നടപടികൾ നാളെയും തുടരുമെന്ന് അദേഹം വ്യക്തമാക്കി. പ്രാഥമിക കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്‌ഫോടന സ്ഥലത്ത് 34 പേരുണ്ടെന്നാണ് പ്രാഥമിക കണക്ക്. അന്വേഷണത്തിന് പ്രത്യേക സംഘത്തിനെ രൂപീകരിച്ചിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു. ഡിഎൻഎ പരിശോധന വേഗത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു.

ദുരന്തത്തിൽ മരിച്ചവരിൽ ഏഴ് പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പരുക്കേറ്റ് ചികിത്സയിലുള്ള പതിമൂന്ന് പേരിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്. ഡിഎൻഎ പരിശോധനയ്ക്കായി രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലെ ഏഴംഗസംഘം തൃശൂർ മെഡിക്കൽ കോളജിൽ എത്തി. മുപ്പതോളം ശരീരാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും.

പതിമൂന്ന് പേരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. പതിന്നൊന്ന് പേർ തൃശൂർ മെഡിക്കൽ കോളജിലും രണ്ട് പേർ എലൈറ്റ് ആശുപത്രിയിലുമാണ്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ട് പേർ വെന്റിലേറ്ററിലാണ്. പൂരം നടത്തിപ്പിൽ നാളെ രാവിലെ പത്തരയ്ക്ക് യോഗം ചേരുമെന്ന് ദേവസ്വംമന്ത്രി വി എൻ വാസവൻ അറിയിച്ചിരുന്നു. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി നൽകി.

See also  വാക്ക് പ്രധാനമെന്ന് പറയുന്ന മുഖ്യമന്ത്രി നികുതി ഇളവ് നൽകി അത് പ്രവർത്തിച്ചു കാണിക്കണം: കെ.എൻ. ബാലഗോപാൽ എംഎൽഎ

Related Articles

Back to top button