Kerala

മുഖ്യമന്ത്രി ചർച്ചകൾക്കിടെ രമേശ് ചെന്നിത്തല ഡല്‍ഹിയില്‍; ഖര്‍ഗെയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം

ന്യൂഡൽഹി; നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വരാനിരിക്കെ മുഖ്യമന്ത്രി ചർച്ചകളിൽ കോൺഗ്രസിൽ ചേരിതിരുവുകൾ ആരംഭിച്ചിട്ടുണ്ട്. പിന്തുണ പ്രഖ്യാപിക്കലും പരസ്യ വിമർശനങ്ങളും എല്ലാം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ ഇപ്പോഴിതാ മുൻ‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലേക്ക് പോയിരിക്കുകയാണ്.

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ച നടത്താനാണ് രമേശ് ചെന്നിത്തലയുടെ നീക്കമെന്നാണ് വിവരം. മഹാരാഷ്ട്രയിലെ ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തിയത്.

രാഹുല്‍ ഗാന്ധിയുമായും ചെന്നിത്തല കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയുള്ള ചെന്നിത്തലയുടെ ഈ ഡൽഹി സന്ദർശനത്തിൽ രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.

See also  മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതിൽ സന്തോഷമെന്ന് കെ ജെ ഷൈൻ

Related Articles

Back to top button