Kerala

തിരുവനന്തപുരം മൃഗശാലയിൽ ന്യുമോണിയ ബാധിച്ച് കടുവ ചത്തു

തിരുവനന്തപുരം മൃഗശാലയിൽ പെൺകടുവ ചത്തു. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ അമരികുനി മേഖലയിൽ നിന്ന് പിടികൂടിയ പെൺകടുവയാണ് ചത്തത്. ഏകദേശം 11 വയസ് പ്രായമുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് കടുവ ചത്തത്.

2025 ജനുവരിയിലാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് കടുവയെ എത്തിക്കുന്നത്. പരുക്കുകൾ ചികിത്സിച്ച് ഭേദമാക്കിയെങ്കിലും കൊമ്പല്ലുകൾ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. അതിനാൽ കാട്ടിലേക്ക് തിരിച്ചുവിടാതെ മൃഗശാലയിൽ തന്നെ പരിപാലിക്കുകയായിരുന്നു.

ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിൽ ആയിരുന്നു. നേരത്തേതന്നെ കരൾ രോഗബാധ ഉണ്ടായിരുന്നതിനാൽ ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. നില മോശമായതിനെ തുടർന്ന് ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് ചത്തത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കാരം നടത്തി. അക്യൂട്ട് ബ്രോങ്കോ ന്യുമോണിയ ആണ് മരണ കാരണമെന്ന് വെറ്ററിനറി സർജൻ പറഞ്ഞു.

See also  16-ാം കേരളനിയമസഭ; അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

Related Articles

Back to top button