Kerala

കൊല്ലത്ത് വിവാഹത്തിൽ പങ്കെടുക്കാനിറങ്ങിയ യുവാക്കളെ കമ്പിവടികൊണ്ട് ആക്രമിച്ചു; എട്ട് പേർ അറസ്റ്റിൽ

കൊല്ലം കുപ്പണയിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ വിവാഹത്തിൽ പങ്കെടുക്കാനിറങ്ങിയ രണ്ട് യുവാക്കൾക്കുനേരെ ആക്രമണം. തൃക്കടവൂർ സ്വദേശികളായ നവീൻ (33), സുഹൃത്ത് ഡൊമിനിക് (35) എന്നിവരെയാണ് എട്ടംഗ സംഘം ആക്രമിച്ചത്. സംഭവത്തിൽ എട്ടുപേരെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു.

കുപ്പണ പൂർണിമയിൽ അച്ചു അശോക് (36), കടവൂർ കുറ്റിയിൽ വീട്ടിൽ മഹേഷ് (37), മുരുന്തൽ-ബി തെങ്ങുവിളകിഴക്കതിൽ സുനീഷ് (36), അയത്തിൽ കാർത്തികയിൽ അരുൺ (45), കടവൂർ ചൂറ്റുവിളയിൽ ശ്യാം (37), വർക്കല ഒറ്റൂർ സുരേന്ദ്രനിവാസിൽ ആദർശ് (26), അയത്തിൽ തോട്ടിൻകര വീട്ടിൽ സൂര്യ അജിത്ത് (23), വടക്കേവിള പുതുമന പുത്തൻവീട്ടിൽ ശ്രീനാഥ് (45) എന്നിവരെയാണ് പിടികൂടിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുപ്പണയിലെ ഗ്രന്ഥശാലയ്ക്ക് മുന്നിൽ നവീനിനെ കാത്തുനിൽക്കുകയായിരുന്നു പ്രതികൾ. വിവാഹത്തിൽ പങ്കെടുക്കാനായി നവീനും സുഹൃത്ത് ഡൊമിനിക്കും എത്തിയപ്പോൾ അച്ചു അശോക് അസഭ്യം വിളിച്ചുകൊണ്ട് വാഹനത്തിൽ നിന്നിറങ്ങി കമ്പിവടികൊണ്ട് നവീനിന്റെ തോളിൽ അടിക്കുകയും തലയ്ക്കുനേരേ വീശുകയും ചെയ്തു.

ഇതിനിടെ നവീൻ ഒഴിഞ്ഞുമാറിയതിനാൽ കൂടെയുണ്ടായിരുന്ന ഡൊമിനിക്കിന്റെ മൂക്കിലാണ് കൊണ്ടത്. ഇയാൾക്ക് പരിക്കേറ്റു. തുടർന്ന് മറ്റുള്ളവരും ഇരുവരെയും മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ശനിയാഴ്ച രാത്രിയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി.

See also  കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; സഹയാത്രികനെ അടിച്ച് പെൺകുട്ടി

Related Articles

Back to top button