Kerala

“പോ മോനെ വിജയാ എന്നല്ല, ഇറങ്ങി പോ വിജയാ…”; പിണറായിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. യുഡിഎഫ് വിജയം ഉറപ്പിച്ച നിലയിലാണ്. 90 ഓളം സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത് നാൽപതിലധികം വോട്ടുകളിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു. ധർമടത്ത് പിണറായി വിജയൻ പിന്നിലാണ്. 2000 ത്തിലധികം വോട്ടിനാണ് പിന്നിൽ.

ഇപ്പോഴിതാ എൽഡിഎഫിനും പിണറായിക്കുമെതിരേ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽ‌എ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്സ് ബൂക്കിലൂടെയാണ് പ്രതികരണം.

“വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്,

വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ….

പോ മോനെ വിജയ എന്നല്ല,

ഇറങ്ങി പോ വിജയ…..”

See also  അഞ്ച് വർഷത്തെ നിയമപോരാട്ടം: പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇന്ന് വിധി

Related Articles

Back to top button