Kerala

ചലച്ചിത്ര നടൻ സന്തോഷ് വാഹനാപകടത്തിൽ മരിച്ചു

മലയാള ചലച്ചിത്ര നടൻ സന്തോഷ് വാഹനാപകടത്തിൽ മരിച്ചു. പത്തനംതിട്ടയിൽ വച്ച് അദ്ദേഹം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഭാര്യ ശുഭശ്രീയ്ക്കും പരിക്കുണ്ട്. ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 

100ലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. തിരുവനന്തപുരം എം.ജി. കോളേജിൽ പഠിക്കുന്ന കാലത്ത് നടൻ മോഹൻലാലിന്റെ സീനിയർ ആയിരുന്നു. ഏറ്റവും ഒടുവിലായി സൈജു കുറുപ്പ് ചിത്രം മോഹിനിയാട്ടത്തിൽ പ്രധാനകഥാപാത്രങ്ങളിൽ ഒരാളായിരുന്നു.

1982ൽ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഇത് ഞങ്ങളുടെ കഥ’യിലൂടെയായിരുന്നു സിനിമാ പ്രവേശം. രാജശ്രീ എസ്. നായർ ഏക മകളാണ്.

See also  ഇടപെട്ടത് മനുഷ്യനെന്ന നിലയിൽ; നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതിൽ പ്രതികരണവുമായി കാന്തപുരം

Related Articles

Back to top button