Kerala

കണ്ണൂരിൽ ട്രെയിനിൽ കടത്തുകയായിരുന്ന 40 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാവ് പിടിയിൽ

കണ്ണൂരിൽ ട്രെയിനിൽ നിന്നു 40 ലക്ഷം രൂപ പിടിച്ചു. കോയമ്പത്തൂർ എക്‌സ്പ്രസ്സിൽ നിന്നാണ് കുഴൽപണം പിടികൂടിയത്. കോട്ടയം സ്വദേശിയായ സാബിൻ ജലീലിൽ നിന്നാണ് പണം കണ്ടെടുത്തത്.

കോഴിക്കോട് റെയിൽവേ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച ഓണം സ്‌പെഷൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു ശനിയാഴ്ച്ച രാവിലെ പരിശോധന നടത്തിയത്. കണ്ണൂർ റെയിൽവേ എസ്എച്ച്ഒ പി. വിജേഷ്, എഎസ്ഐ ഷാജി, നിഖിൽ, നിജിൻ, സംഗീത്, സുമേഷ്, രമ്യ, അജേഷ് എന്നിരുടെ നേതൃത്വത്തിലായിരുന്നു കുഴൽപണ വേട്ട നടത്തിയത്.

 

See also  നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്; ദിലീപിനെ വെറുതെവിട്ടതിനുള്ള കാരണവും അറിയാം

Related Articles

Back to top button