Kerala

ആലപ്പുഴയിൽ 40 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം

ആലപ്പുഴ ആറാട്ടുകുളം കിഴക്കേക്കര സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം. 40 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

രണ്ടര വർഷത്തോളമായി ഇവർ അരയ്ക്ക് താഴേയ്ക്ക് തളർന്ന് കിടപ്പിലായിരുന്നു. 6 മാസം കൂടുമ്പോൾ പരിശോധനയ്ക്കായി ആശുപത്രിലെത്തുക. അടുത്തിടെ ഏപ്രിൽ 16 ന് ആശുപത്രിയിലെത്തിയപ്പോൾ ശേഖരിച്ച രക്തസാംപിളുകളുടെ പരിശോധന ഫലം പോസ്റ്റീവാകുകയായിരുന്നു. ഇതോടെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാധാരണയായി മലിന ജലാശയങ്ങളിൽ കുളിക്കുന്നത് വഴിയാണ് ആളുകളിൽ ഈ രോഗം ബാധിക്കുന്നത്. എന്നാലിവർ ഇത്തരത്തിൽ എവിടെയും പോയിട്ടില്ലെന്നാണ് പറയുന്നത്. ആരോഗ്യ വിദഗ്ധർ ഇത് സംബന്ധിച്ച് പരിശോധന നടത്തി വരികയാണ്

See also  ഇടുക്കിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ പൊരിഞ്ഞ അടി; എട്ടുപേര്‍ക്ക് പരുക്ക്

Related Articles

Back to top button