Kerala

തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിയുടെ ശൈലിയും; വിമർശനവുമായി കേരള കോൺഗ്രസ് എം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കുണ്ടായ ദയനീയ തോൽവിക്ക് കാരണം മുഖ‍്യമന്ത്രി പിണറായി വിജയനാണെന്ന് കേരള കോൺഗ്രസ് എം.

മുഖ‍്യമന്ത്രിയെ മുന്നിൽ നിർത്തിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണമെന്നും അത് തിരിച്ചടിക്ക് കാരണമായെന്നും ഒരു വിഭാഗം നേതാക്കൾ പറഞ്ഞു.

ഇനിയും പിണറായി വിജയൻ തന്നെ ഇടതു മുന്നണിയെ നയിച്ചാൽ ബംഗാളിൽ സംഭവിച്ചത് കേരളത്തിലും ആവർത്തിക്കുമെന്നും നേതാക്കൾ പറഞ്ഞു. ഭരണവിരുദ്ധ വികാരവും മുഖ‍്യമന്ത്രിയുടെ ശൈലിയും തോൽവിക്ക് കാരണമായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ഇതിനിടെ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുതെന്നും വിമർശനമുണ്ട്. എൽഡിഎഫിന്‍റെ ഭാഗമായ ശേഷം ആദ‍്യമായാണ് കേരള കോൺഗ്രസ് എം ഇത്തരത്തിലൊരു വിമർശനം ഉന്നയിക്കുന്നത്.

See also  ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 3 ജില്ലകളിൽ യെല്ലോ; തൃശ്ശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Related Articles

Back to top button