Kerala

ഷാഹുൽ ഹമീദിനെതിരെ മുസ്‌ലിം ലീഗ് നടപടി

കൂത്തുപറമ്പ് മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ നടപടിയുമായി മുസ്‌ലിം ലീഗ്. മുസ്ലീംലീഗ് കൂത്തുപറമ്പ് മണ്‌ഡലം ജന സിക്രട്ടറി പി.കെ ഷാഹുൽ ഹമീദിനെ ഭാരവാഹി സ്ഥാനത്ത് നിന്നും അന്വേഷണ വിധേയമായി മാറ്റി നിർത്തിയതായി സംസ്ഥാന നേതൃത്വം അറിയിച്ചു. ജയന്തിരാജൻ്റെ പരാജയത്തെ തുടർന്നാണ് നടപടി. നടപടി അംഗീകരിക്കുന്നു. വിശദീകരണം ചോദിക്കാതെയാണ് നടപടിയെന്ന് ഷാഹുൽ ഹമീദ് വ്യക്തമാക്കി.

താൻ പാർട്ടി സ്ഥാനാർഥിക്ക് വേണ്ടിയാണ് പ്രചാരണം നടത്തിയത് എന്ന് നടപടി നേരിട്ടത്. തൻ്റെ ഭാഗം കേൾക്കാതെയാണ് നടപടി. നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കുന്നു. കൃത്യം കണക്ക് പരിശോധിച്ചാൽ തനിക്കെതിരെ പറയുന്നവർ പ്രതികളാകും എന്ന് ഉറപ്പാണ്. തൻ്റെ ഭാര്യ സ്ഥാനാർഥിക്കെതിരെ പോസ്റ്റിട്ടത് വൈകാരികമായാണ്.

അത് അപ്പോൾ തന്നെ തിരുത്തിച്ചിരുന്നു, പാർട്ടിയോട് മാപ്പ് പറഞ്ഞിരുന്നുവെന്നും ഷാഹുൽ ഹമീദ് കൂട്ടിച്ചേർത്തു.ജയന്തി രാജന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ഷാഹുല്‍ വിട്ടു നിന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നദീറയുടെ വാട്സാപ്പ് സ്റ്റാറ്റസിൽ പ്രവീണിനായി വോട്ട് തേടിയിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു. ഷാഹുലിനെതിരെ യൂത്ത് ലീഗിന്റെ ഭാഗത്തുനിന്നും വലിയ പ്രതിഷേധമാണ് ഉയർന്നത്. ഷാഹുലിന്റെ കോലം കത്തിക്കുന്നതുൾപ്പെടെ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു.

See also  രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് സു്പ്രീം കോടതിയിൽ

Related Articles

Back to top button