Kerala

പിഴയടക്കാത്തവർക്ക് കുരുക്ക്: ഇളവ് അവസാനിച്ചു: വാഹനങ്ങൾ കരിമ്പട്ടികയിലേക്ക്

കൊച്ചി: പിഴ തുക പകുതിയായി കുറച്ച് കേസുകൾ അവസാനിപ്പിക്കാൻ ഇ – ചെലാൻ അദാലത്തിലൂടെ സർക്കാർ അവസരം നൽകിയെങ്കിലും പകുതിയിലധികം ആളുകളും ഇത് പ്രയോജനപെടുത്തിയില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. എഐ ക്യാമറ കണ്ടെത്തിയ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് അര ലക്ഷത്തിലേറെ പേരാണ് ഇനിയും പിഴ അടയ്ക്കാനുള്ളത്.

ഇവർക്കെതിരേ കർശന നടപടിയിലേക്ക് കടക്കാനാണ് മോട്ടോർ വകുപ്പിന്‍റെ നീക്കം. ഇത്രയും വലിയ ഇളവ് നൽകിയിട്ടും പിഴ അടയ്ക്കാൻ തയാറാകാത്തവരുടെ വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.

ബ്ലാക്ക് ലിസ്റ്റിലായാൽ വാഹനങ്ങൾക്ക് ഫിറ്റ്നസ്, ടാക്സ് അടക്കമുള്ള സേവനങ്ങൾ ലഭിക്കില്ല. തുക പൂർണമായും അടച്ച് തീർത്താൽ മാത്രമേ വാഹനത്തെ ബ്ലാക്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കൂ.

See also  അസി. കമാൻഡർ അജിത്തിന് വിനീതിനോട് വൈരാഗ്യം; സഹ കമാൻഡോകളുടെ മൊഴി പുറത്ത്

Related Articles

Back to top button