Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; ഗ്രേഡ് എഎസ്ഐയ്ക്ക് സസ്പെൻഷൻ

പത്തനംതിട്ട: ലൈംഗികാതിക്രമ കേസിലെ പ്രതിയായ ഗ്രേഡ് എഎസ്ഐയ്ക്ക് സസ്പെൻഷൻ. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ് ഐ. മുജീബ് റഹ്മാനെയാണ് സസ്പെൻഡ് ചെയ്തത്. പരാതി നൽകാനെത്തിയ യുവതിയോട് ഇയാൾ മോശമായി പെരുമാറുകയും ലൈംഗീക ഉദ്ദേശത്തോടുകൂടി സമീപിക്കുകയും ചെയ്തുവെന്നാണ് പരാതി.

മുൻപ് പത്തനംതിട്ടയിലെ ഡോക്റ്ററെ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അവരുടെ കൈയിൽ നിന്ന് ഇയാൾ ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലും പ്രതിയാണ് മുജീബ് റഹ്മാൻ.

കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

See also  വിനോദയാത്രാ സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു; മൂന്ന് വയസ്സുകാരനടക്കം മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

Related Articles

Back to top button