Kerala

ഇടതുപക്ഷം ഭരിക്കുന്നത് പിണറായിയുടെയും എംവി ഗോവിന്ദൻ്റെയും കോക്കസ്; സെക്രട്ടറിയുടെ ശൈലി തിരിച്ചടിയായി

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായി വിജയന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം. എം വി ഗോവിന്ദന്റെ ശൈലി തിരിച്ചടിയുണ്ടാക്കിയെന്നാണ് വിമര്‍ശനം. ഇടതുപക്ഷം ഭരിക്കുന്നത് പിണറായി-എം വി ഗോവിന്ദന്‍ കോക്കസ് ആണെന്നും വിമര്‍ശനം ഉയര്‍ന്നു.

തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ മത്സരിപ്പിച്ചതിലും യോഗത്തില്‍ വിയോജിപ്പ് ഉയര്‍ന്നു. പി കെ ശ്യാമളയെ മത്സരിപ്പിക്കാനുള്ള തീരുമാനം തളിപ്പറമ്പിന് പുറത്തും തിരിച്ചടി ഉണ്ടാക്കി. കോടിയേരി ബാലകൃഷ്ണന് പകരക്കാരന്‍ ആകാന്‍ എം വി ഗോവിന്ദന് കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു

എല്‍ഡിഎഫിന്റെ തോല്‍വിയുടെ കാരണം മുഖ്യമന്ത്രിയാണെന്നും ഇനിയും മുഖ്യമന്ത്രി തന്നെ നയിച്ചുമുന്നോട്ടുപോയാല്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബംഗാളിന് സമാനമായ അവസ്ഥയിലേക്ക് പോകും. അത് കൊണ്ട് തന്നെ പുതിയ പ്രതിപക്ഷ നേതാവ് ഉണ്ടാവണമെന്ന സിപിഐയുടെ നിലപാടിനെ പിന്തുണയ്ക്കുന്നത് നല്ലതാവുമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു.

See also  ക്വാറിയിലേക്ക് കയറുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണം വിട്ട ലോറിയിടിച്ച് മൂന്ന് തൊഴിലാളികൾക്ക് പരുക്ക്

Related Articles

Back to top button