Kerala

കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി; നാല് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി. പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷന്‍റെ കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ ഒരുട്രാന്‍സ്ഫോര്‍മര്‍ തകരാറിലായതാണ് കാരണം. 

അറ്റകുറ്റപ്പണിക്കായി ഷട്ട് ഡൗണ്‍ ചെയ്ത ട്രാന്‍സ്ഫോര്‍മറിന്‍റെ തകരാര്‍ പരിഹരിക്കാന്‍ ഒരാഴ്ചവേണ്ടിവരുമെന്ന് പവര്‍ഗ്രിഡ് കോര്‍പറേഷന്‍ അറിയിച്ചു.  ഇന്നു മുതല്‍ ഏഴ് ദിവസം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍  വൈദ്യുതി നിയന്ത്രണത്തിനു സാധ്യതയുള്ളതായി കെഎസ്ഇബി അറിയിച്ചു.

See also  തൃശ്ശൂരിൽ കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ചു; 12 പേർക്ക് പരുക്ക്, ഡ്രൈവറുടെ നില ഗുരുതരം

Related Articles

Back to top button