Kerala

എസ്എസ്എൽസി പരീക്ഷാഫലം വൈകില്ല; പ്രഖ്യാപനം മറ്റന്നാള്‍ തന്നെ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 15ന് തന്നെ പ്രഖ്യാപിക്കും. ചീഫ് സെക്രട്ടറിയുടെ അനുമതി വാങ്ങി പൊതു വിദ്യാഭ്യാസ ഡയറക്ടറാകും പ്രഖ്യാപനം നടത്തുക. ഇന്നലെ നടന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യൂഐപി) യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.

15 ന് തന്നെ ഫല പ്രഖ്യാപനം നടത്തണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറും സമാന അഭിപ്രായം മുന്നോട്ടുവെച്ചിരുന്നു. ഇന്ന് നടക്കുന്ന പരീക്ഷ ബോർഡ് യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനം അംഗീകരിക്കും. പ്രഖ്യാപനം വൈകിയാൽ പ്രവേശനം അടക്കം തുടർനടപടികളെ ബാധിക്കുമെന്ന് സംഘടനകൾ വ്യക്തമാക്കിയിരുന്നു.

പുതിയ സർക്കാർ അധികാരമേൽക്കാത്തതാണ് ഫലപ്രഖ്യാപനത്തിലെ ആശയക്കുഴപ്പത്തിന് കാരണം. ഫലത്തിന് അന്തിമ അംഗീകാരം നൽകുന്നതിനായി പരീക്ഷാബോർഡ് ഇന്ന് യോഗം ചേരും. ഇന്ന് മൂന്ന് മണിക്കാണ് പരീക്ഷാബോർഡ് യോഗം ചേരുന്നത്. പരീക്ഷാബോർഡ് യോഗത്തിൽ ഈ കാര്യം ചർച്ച ചെയ്ത് അംഗീകരിക്കും.

See also  കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ഇടപെട്ടെന്ന് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബത്തോട് സുരേഷ് ഗോപി

Related Articles

Back to top button