SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 99.07 % വിജയം: 30,514 ഫുൾ A+

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 ആണ് സംസ്ഥാനത്തെ വിജയശതമാനം. 30,514 പേർക്ക് ഫുൾ എപ്ലസ് ലഭിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലം പ്രഖ്യാപിച്ചത്. 4,17,497 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. അതില്‍ 4,14,290 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലം പ്രഖ്യാപിച്ചത്. ലക്ഷദ്വീപില്‍ 97.67 ശതമാണ് വിജയശതമാനം. ഗൾഫ് മേഖലയിലെ എല്ലാ കുട്ടികളും വിജയിച്ചു.
767 സർക്കാർ സ്കൂളുകളിൽ നൂറുമേനി വിജയമാണ്. 930 എയ്ഡഡ് സ്കൂളുകൾക്കും 408 അണ്‍ എയ്ഡഡ് സ്കൂളുകൾക്കും നൂറുമേനി വിജയം ലഭിച്ചു. 2105 സ്കൂളുകൾക്കാണ് നൂറുമേനി വിജയം ലഭിച്ചത്. സർക്കാർ തലത്തിൽ നടുവന്നൂർ എച്ച്എസ്എസ് സ്കൂൾ നൂറുശതമാനം വിജയം കരസ്ഥമാക്കി. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷകൾ എഴുതിയത് മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസ്എസിലാണ്. 2023 കുട്ടികൾ പരീക്ഷയെഴുതിയതിൽ 2026 കുട്ടികൾ വിജയിച്ചു. 151 കുട്ടികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു.
വൈകിട്ട് 4 മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.



