Kerala

വി ഡി സതീശൻ ഫോണിൽ വിളിച്ചു; സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും: രാജീവ് ചന്ദ്രശേഖർ

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ ബിജെപി എംഎൽഎമാർ പങ്കെടുക്കും. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ എന്നെ ഫോണിൽ ബന്ധപ്പെട്ട് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നിയുക്ത ബിജെപി എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. അദ്ദേഹത്തിന് എൻ്റെ നന്ദിയും ആശംസകളും അറിയിച്ചു. ബിജെപി/എൻഡിഎ മുന്നണിയിലെ എന്റെ സഹ എംഎൽഎമാരും സഹപ്രവർത്തകരും മെയ് 18-ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചത്

നിയുക്ത മുഖ്യമന്ത്രി V D Satheesan എന്നെ ഫോണിൽ ബന്ധപ്പെട്ട് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുകയുണ്ടായി.
അദ്ദേഹത്തിന് എൻ്റെ നന്ദിയും ആശംസകളും അറിയിച്ചു.

ബിജെപി/എൻഡിഎ മുന്നണിയിലെ എന്റെ സഹ എംഎൽഎമാരും സഹപ്രവർത്തകരും മെയ് 18-ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.

See also  മുഖ്യമന്ത്രി ചർച്ചകൾക്കിടെ രമേശ് ചെന്നിത്തല ഡല്‍ഹിയില്‍; ഖര്‍ഗെയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം

Related Articles

Back to top button