Kerala

വി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിക്കുന്നു

വി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിക്കുന്നു. ഇടത് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ആലോചന. വി കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ കൂട്ടായ്‌മയായ ജാഗ്രതയുടെ നേതൃത്വത്തിൽ ആകും പാർട്ടി രൂപീകരിക്കുക. കഴിഞ്ഞ ദിവസം സിപിഐഎം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ രാഗേഷ് നടത്തിയ പ്രസ്താവനയ്ക്കെതിരെ വി. കുഞ്ഞികൃഷ്ണൻ എംഎൽഎ രംഗത്തെത്തിയിരുന്നു.

മുസ്‌ലിം വർഗീയത തിമിർത്താടിയ തിരഞ്ഞെടുപ്പാണ് നടന്നതെന്ന രാഗേഷിൻ്റെ നിലപാടിനെ അംഗീകരിച്ച് രംഗത്തെത്തിയത് ആർഎസ്എസ് നേതാക്കൾ മാത്രമാണ് എന്ന കാര്യം നാം അതീവ ഗൗരവമായി കാണേണ്ടതുണ്ടെന്നും കുഞ്ഞികൃഷ്ണൻ സമൂഹ മാധ്യമത്തിൽ കുറിച്ചു. സിപിഐഎം തെറ്റുതിരുത്താൻ തയാറല്ലെന്നതിന്‍റെ തെളിവാണ് പ്രസ്താവനയെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ അനുകൂലിച്ചതെന്നും അദ്ദേഹം പറയുന്നു.

ചരിത്രത്തെയും വർത്തമാന കാലത്തെയും തള്ളിപ്പറയുന്നതിന് തുല്യമാണ് ഇത്. ബംഗാളിൽ ഇത്തവണ ഒരു സീറ്റ് ജനങ്ങൾ സിപിഐഎമ്മിന് നൽകിയിട്ടുണ്ട്. മുർഷിദാബാദ് ജില്ലയിലെ ഡോങ്കലിൽ ആണ് സിപിഐഎം സ്ഥാനാർഥി മുസ്തഫിജുര്‍ റഹ്‌മാന്‍ അവിടെ ജയിച്ചത് 16000 ൽ അധികം വോട്ടിനാണ്. എസ്ഡിപിഐ ശക്തി കേന്ദ്രം കൂടിയാണ് ഈ മണ്ഡലം. 89 ശതമാനം വരുന്നത് മുസ്‌ലിം ജനവിഭാഗമാണ്. എസ്ഡിപിഐ-സിപിഐഎം സഖ്യമാണ് ബംഗാളിൽ ഉണ്ടായിരുന്നത്. അത് ഏവർക്കും അറിയുന്ന കാര്യമാണ്. ഇങ്ങനെ ഒരു രാഷ്ട്രീയ പശ്ചാത്തലത്തിൽ കൂടി കടന്നുപോകുന്ന സിപിഐഎമ്മിന് എങ്ങനെയാണ് ബിജെപിയെ പോലെ മുസ്‌ലിംകളെ പ്രതിസ്ഥാനത്ത് നിർത്താൻ സാധിക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു.

See also  ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സ്ത്രീവിരുദ്ധ സർക്കാരെന്ന് സതീശൻ

Related Articles

Back to top button