Kerala

ഭാഗ്യ നമ്പർ സമ്മാനിച്ചത് 12 കോടി രൂപ; വിഷു ബമ്പർ സ്വന്തമാക്കി പൊന്നൻ

കൊല്ലം: സംസ്ഥാന സർക്കാരിന്‍റെ വിഷു ബമ്പർ സ്വന്തമാക്കിയതിന്‍റെ സന്തോഷത്തിലാണ് കരുനാഗപ്പള്ളി ആനയടി വയലിൽ ഉന്നതിയിൽ വിനോദ് ഭവനത്തിലെ പൊന്നനും കുടുംബവും. കരുനാഗപ്പള്ളിയിലെ മണപ്പള്ളിയിൽ പ്രവർത്തിക്കുന്ന അമ്മ ലോട്ടറീസിൽ നിന്നെടുത്ത VB 135452 എന്ന ടിക്കറ്റാണ് 12 കോടി സമ്മാനിച്ചിരിക്കുന്നത്. വിൽപ്പനയ്ക്കായി വാങ്ങിയ ടിക്കറ്റുകൾക്കൊപ്പം തനിക്ക് ഒരു ടിക്കറ്റ് കൂടി വാങ്ങുകയായിരുന്നുവെന്നും 2 തന്‍റെ ഭാഗ്യ നമ്പറാണെന്നും പൊന്നൻ പറയുന്നു.

ലോട്ടറി കച്ചവടക്കാരനായ മകൻ വിനോദിന് അസുഖമായതിനെത്തുടർന്നാണ് പെയ്ന്‍റിങ് തൊഴിലാളിയായ പൊന്നൻ ലോട്ടറി ടിക്കറ്റ് വാങ്ങാനായി എത്തിയത്.

നാൽപ്പത്തഞ്ച് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. അച്ചടിച്ച എല്ലാ ടിക്കറ്റുകളും വിറ്റഴിച്ചിരുന്നു. പാലക്കാട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ചത്.

See also  ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു

Related Articles

Back to top button