Kerala

​വി.ഡി സതീശനും യുഡിഎഫിനും ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി; പ്രതികരണം ഫേസ്ബുക്കിലൂടെ

ന്യൂഡൽഹി: ഡൽഹിയിലെത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ എഐസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സോണിയ ​ഗാന്ധി, മല്ലികാർജുൻ ഖർഖേ, കെസി വേണു​ഗോപാൽ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായിയാണ് കൂടിക്കാഴ്ച നടത്തിയത്. രാവിലെ 9 മണിക്കാണ് വിഡി സതീശൻ കെസി വേണു​ഗോപാലിനെ സന്ദർശിച്ചത്. പിന്നാലെ മല്ലികാർജുൻ ഖർ​​ഗയെയും സന്ദർശിച്ചു. അതിന് ശേഷമാണ് രാഹുൽ ​ഗാന്ധിയെയും സോണിയ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും കാണാനെത്തിയത്.

വി ഡി സതീശനുമായുള്ള കൂടിക്കാഴ്ച ഹൃദ്യമാണെന്നും വി ഡി സതീശനും യുഡിഎഫിനും എല്ലാവിധ ആശംസകളും നേരുന്നുവെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. കേരളത്തിൽ സാഹോദര്യത്തിലും,സാമൂഹിക പുരോഗതിയിലും, ജനകീയ രാഷ്രീയത്തിലും ഉന്നിയുള്ള ഭരണം നടത്താൻ പുതിയ സർക്കാരിനാവട്ടെയെന്നും രാഹുൽ ഗാന്ധി ആശംസിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുമായി ചൊവ്വാഴ്ച മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തും

See also  ക്ഷേത്രത്തിൽ പ്രവേശിക്കാൻ മേൽവസ്ത്രം അഴിക്കണമെന്നത് അനാചാരം; മാറ്റം ആവശ്യമെന്ന് സച്ചിദാനന്ദ സ്വാമി

Related Articles

Back to top button