Kerala

ബൈജു രവീന്ദ്രന് ആറു മാസം തടവുശിക്ഷ വിധിച്ച് സിംഗപ്പുർ കോടതി

സിംഗപ്പുർ: ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രന് ആറു മാസം തടവുശിക്ഷ വിധിച്ച് സിംഗപ്പുർ കോടതി. സിംഗപ്പുരിലെ കോടതി വിധികൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ശിക്ഷ.2024 മുതൽ സ്വത്തുമായി ബന്ധപ്പെട്ട നിരവധി ഉത്തരവുകൾ ബൈജു ലംഘിച്ചുവെന്നാണ് കണ്ടെത്തൽ. എത്രയും പെട്ടെന്ന് കീഴടങ്ങണമെന്നും നിയമപരമായ ചെലവുകൾ അടയ്ക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

എന്നാൽ ബൈജു രവീന്ദ്രൻ എവിടെയാണെന്നതിൽ വ്യക്തതയില്ല. നിരവധി വിദേശ നിക്ഷേപകരാണ് അദ്ദേഹത്തിനെതിരേ നിയമപരമായി നീങ്ങിയിട്ടുള്ളത്.

അസാധാരണമായ വേഗത്തിൽ വളർന്നു വന്ന കമ്പനിയായിരുന്നു ബൈജൂസ് എജ്യുടെക് കമ്പനി. 2022ൽ കമ്പനി അതിന്‍റെ ഏറ്റവും മികച്ച അവസ്ഥയിലായിരുന്നു. അന്ന് 22 ബില്യൺ ഡോളറാണ് കമ്പനിക്ക് മൂല്യമുണ്ടായിരുന്നു. അതു മാത്രമല്ല മലയാളിയായ ബൈജു രവീന്ദ്രൻ സംരംഭകരുടെ മാതൃകയായും മാറിയിരുന്നു. പക്ഷേ ചീട്ടു കൊട്ടാരം പോലെയാണ് ബൈജൂസ് നഷ്ടത്തിലേക്ക് കൂപ്പു കുത്തിയത്.

See also  ദീപകിന് നീതി ലഭിക്കാൻ ഏതറ്റം വരെ പോകുമെന്ന് കുടുംബം; യുവതിക്കെതിരെ ഇന്ന് പരാതി നൽകിയേക്കും

Related Articles

Back to top button