Kerala

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച; സ്വർണക്കട്ടികളും നാണയങ്ങളും കാണാതായി

തിരുവനന്തപുരം: ശ്രീ പത്മനാഭ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണക്കട്ടികളും നാണയങ്ങളും കാണാതായി. സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര‍്യം പറയുന്നത്. ഏകദേശം 78 ഗ്രാം സ്വർണക്കട്ടികളും നാണയങ്ങളും സ്വർണവിളക്കും കാണാതായെന്നാണ് കത്തിൽ പറയുന്നത്.

സ്വർണവിളക്ക് അറ്റകുറ്റ പ്പണികൾക്കായി മാറ്റിയെങ്കിലും പിന്നീട് സ്വർണവിളക്കിനു പകരം വെള്ളി വിളക്ക് സ്ഥാപിച്ചതായും വൈര നമ എന്ന ആഭരണം ആറു മാസത്തോളമായി കാണ്മാനില്ലെന്നും കത്തിൽ പറയുന്നു. ക്ഷേത്രത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച നടന്നതായാണ് കത്തിൽ സൂചിപ്പിക്കുന്നത്. കത്തിന്‍റെ പകർപ്പ് ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്.

See also  പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികൾക്ക് ഇരുപത് ദിവസത്തെപരോൾ അനുവദിച്ചു

Related Articles

Back to top button