Kerala

ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് യുവതിയുടെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെക്കാലമുക്ക് സ്വദേശി രാഹുല്‍ പി അശോക്(38) ആണ് അറസ്റ്റിലായത്. പ്രതിയുടെ ഉടമസ്ഥതയിലുളള പ്രിന്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയിലായിരുന്നു സംഭവം. വേസ്റ്റ് ബിന്നില്‍ ഒളിക്യാമറയും പവര്‍ ബാങ്കും വെച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്.

മാര്‍ച്ച് 31-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. കോടതി ജാമ്യം നിഷേധിച്ചതോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

See also  ശബരിമല സ്വർണക്കൊള്ളക്ക് പുറമെ മറ്റ് ഇടപാടുകളിലും ക്രമക്കേടുണ്ടോയെന്ന് പരിശോധിക്കാൻ ഇ ഡി

Related Articles

Back to top button