Kerala

ലഹരി കേസുകളിൽ പ്രതിയാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടും: ഗവർണർ

ല​ഹ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​കു​ന്ന​വ​രു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടു​മെ​ന്ന് ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ ഗ​വ​ർ​ണ​ർ. എ​ക്സൈ​സ് വ​കു​പ്പ് ന​വീ​ക​രി​ക്കു​മെ​ന്നും മ​ദ്യ​സ​ക്തി കു​റ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​യെ കു​റി​ച്ചും പ​രാ​മ​ർ​ശി​ച്ച ഗ​വ​ർ​ണ​ർ, കു​ട്ടി​ക​ളും യു​വാ​ക്ക​ളും ല​ഹ​രി​യു​ടെ പി​ടി​യി​ലാ​കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​ക ജാ​ഗ്ര​ത​യും ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് ല​ഹ​രി മാ​ഫി​യ​യെ തു​ട​ച്ചു​നീ​ക്കാ​നാ​യി കേ​ര​ള ആ​ഭ്യ​ന്ത​ര വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: ദി ​നാ​ർ​ക്കോ ഹ​ണ്ട്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് കു​ട്ടി​ക​ളെ ല​ഹ​രി​ക്ക് ഇ​ര​യാ​ക്കു​ന്ന സം​ഘ​ങ്ങ​ളു​ടെ വേ​ര​റു​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. സ്കൂ​ളു​ക​ളും എ​ക്സൈ​സ് വ​കു​പ്പു​മാ​യി ചേ​ർ​ന്ന് പ്ര​ത്യേ​ക ബോ​ധ​വ​ൽ​ക്ക​ര​ണ​വും നി​രീ​ക്ഷ​ണ​വും ന​ട​ത്തും.

സി​ന്ത​റ്റി​ക് ഡ്ര​ഗ്സ്, രാ​സ​ല​ഹ​രി​ക​ൾ, ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് എ​ന്നി​വ​യു​ടെ ഒ​ഴു​ക്ക് ത​ട​യു​ക​യും ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ, ഡി​ജെ പാ​ർ​ട്ടി​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, ആ​ഡം​ബ​ര ബോ​ട്ടു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും.

കൂ​ടാ​തെ, ല​ഹ​രി​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കും.

See also  അബിൻ വർക്കിയുടെ വേദന സ്വാഭാവികം; തന്നോടും സമാന പെരുമാറ്റമുണ്ടായി, ഒരു ദിവസം തുറന്ന് പറയും: ചാണ്ടി ഉമ്മൻ

Related Articles

Back to top button