Education

എഡിജിപിയും ആർഎസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ച അന്വേഷിക്കാൻ തീരുമാനം; ഡിജിപി നേരിട്ട് അന്വേഷിക്കും

എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് അന്വേഷിക്കാൻ തീരുമാനം. ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ് നേരിട്ടാണ് അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘത്തിലെ ആർക്കും ഇതിന്റെ ചുമതല നൽകേണ്ടെന്നാണ് തീരുമാനം.

കൂടിക്കാഴ്ചയിൽ സർവീസ് ചട്ടലംഘനമോ അധികാര ദുർവിനിയോഗമോ ഉണ്ടോ എന്നാകും അന്വേഷിക്കുക. വീഴ്ച കണ്ടെത്തിയാൽ നടപടിയെടുക്കാനും ആലോചനയുണ്ട്. ഈ അന്വേഷണമായിരിക്കും ആദ്യം പൂർത്തിയാക്കുക. ഇതിന് ശേഷമാകും അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിലെ അന്വേഷണം

ഏറ്റവും ഗുരുതരമായ ആരോപണം എന്ന നിലയ്ക്കാണ് എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഡിജിപിയുടെ നീക്കം.

See also  മംഗല്യ താലി: ഭാഗം 34

Related Articles

Back to top button