Kerala

മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം ഊര്‍ങ്ങാട്ടരിയില്‍ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. അരീക്കോട് സ്വദേശി ആസിഫിന്റെ മകന്‍ ഇവാന്‍ ആസിഫ് ആണ് മരിച്ചത്. ഊര്‍ങ്ങാട്ടരിയിലെ ‘കൊക്കോ വില്ല’ റിസോര്‍ട്ടിലാണ് അപകടം നടന്നത്. കുട്ടിയെ പൂളില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോന്നൂര്‍ക്കണ്ടിയിലാണ് കൊക്കോ വില്ല റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. കീഴ്പ്പറമ്പ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോര്‍ട്ട്. കഴിഞ്ഞ ദിവസം റിസോര്‍ട്ടിലെത്തിയ കുടുംബം ഇന്ന് മടങ്ങാനിരിക്കെയാണ് ദാരുണമായ അപകടമുണ്ടാകുന്നത്.

കുടുംബം ചെക്ക് ഔട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിന്റേയും പായ്ക്കിങിന്റേയും തിരക്കിനിടെ നില്‍ക്കുമ്പോള്‍ കുട്ടി ഒറ്റയ്ക്ക് പൂളിനരികെ എത്തുകയായിരുന്നു. കാലുവഴുതി പൂളിലേക്ക് വീണതാകാമെന്നാണ് സൂചന. കുട്ടിയെ അന്വേഷിച്ചിറങ്ങിയ കുടുംബം കുട്ടി പൂളില്‍ വീണ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

See also  അറസ്റ്റിനു നീക്കം; എംഎൽഎ ഓഫിസ് അടച്ചുപൂട്ടി രാഹുൽ മുങ്ങി

Related Articles

Back to top button