Kerala

തുടർച്ചയായ മഴ: സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഇ​ന്നും വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത. സം​സ്ഥാ​ന​ത്ത് 12 ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ൾ ഒ​ഴി​കെ​യു​ള്ള 12 ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ‌​ക്ക് പ്ര​ത്യേ​ക ജാ​ഗ്ര​ത നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

കേ​ര​ള -ക​ർ​ണാ​ട​ക- ല​ക്ഷ​ദ്വീ​പ്‌ തീ​ര​ങ്ങ​ളി​ൽ ജൂ​ൺ അ​ഞ്ച് വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. കേ​ര​ള -ക​ർ​ണാ​ട​ക- ല​ക്ഷ​ദ്വീ​പ്‌ തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത.

See also  രത്തൻ യു. കേൽക്കറുടെ നിയമനം തിരഞ്ഞെടുപ്പ് വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു; കോൺഗ്രസിന്റേത് ഇരട്ടത്താപ്പെന്ന് സിപിഐഎം

Related Articles

Back to top button