Kerala

കോ​ഴി​ക്കോ​ട് ര​ണ്ട് കു​ട്ടി​ക​ൾ‌​ക്ക് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു

കോഴിക്കോട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു. പു​റ​മേ​രി സ്വ​ദേ​ശി​യാ​യ 10 വ​യ​സു​കാ​ര​നും പ​ന്തീ​ര​ങ്കാ​വ് സ്വ​ദേ​ശി​യാ​യ ര​ണ്ടു വ​യ​സു​കാ​ര​നു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ക​ടു​ത്ത വ​യ​റി​ള​ക്ക​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​ക​ൾ​ക്ക് പ​രി​ശോ​ധ​ന​യി​ലാ​ണ് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ദ​ഹ​ന വ്യ​വ​സ്ഥ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന അ​ണു​ബാ​ധ​യാ​ണ് ഷി​ഗ​ല്ല. ഷി​ഗ​ല്ല വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ബാ​ക്ടീ​രി​യ​യാ​ണ് ഷി​ഗ​ല്ലോ​സി​സ് അ​ഥ​വാ ഷി​ഗ​ല്ല രോ​ഗ​ത്തി​ന് കാ​ര​ണ​മാ​വു​ന്ന​ത്. ഒ​ന്ന് മു​ത​ൽ മൂ​ന്ന് ദി​വ​സം വ​രെ​യാ​ണ് ഇ​ൻ​ക്യു​ബേ​ഷ​ൻ പി​രീ​ഡ്, അ​ഥ​വാ ബാ​ക്ടീ​രി​യ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ച് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​നെ​ടു​ക്കു​ന്ന സ​മ​യം.

പ​നി,വ​യ​റു​വേ​ദ​ന, ഛർ​ദി, വ​യ​റി​ള​ക്കം, ക്ഷീ​ണം, വി​ശ​പ്പി​ല്ലാ​യ്മ എ​ന്നി​വ​യാ​ണ് ഷി?​ഗ​ല്ല​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. കു​ട​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന ഷി​ഗ​ല്ല അ​വി​ടെ വ​ച്ച് ഒ​രു വി​ഷ​പ​ദാ​ർ​ത്ഥം ഉ​ത്പാ​ദി​പ്പി​ക്കു​ക​യും, അ​ത് ന​മ്മു​ടെ ദ​ഹ​നേ​ന്ദ്രി​യ​വ്യ​വ​സ്ഥ​യെ അ​സ്വ​സ്ഥ​മാ​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് രേ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. ആ​ദ്യം സാ​ധാ​ര​ണ വ​യ​റി​ള​ക്ക​മാ​യി​രി​ക്കും അ​നു​ഭ​വ​പ്പെ​ടു​ക. എ​ന്നാ​ൽ പി​ന്നീ​ട് ഇ​തി​ൽ ര​ക്തം, ക​ഫം, പ​ഴു​പ്പ് എ​ന്നി​വ ക​ണ്ടു​തു​ട​ങ്ങും.

See also  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 360 രൂപ കുറഞ്ഞു

Related Articles

Back to top button