Kerala

സിനിമയ്ക്ക് അകത്തും പുറത്തും എന്റെ നല്ല സുഹൃത്ത്’; സലിം കുമാറിന്റെ വിയോഗത്തിൽ മോഹൻലാൽ

നടൻ സലിം കുമാറിന്റെ വിയോ​ഗത്തിൽ ദുഃഖം രേഖപ്പെടുത്തി മോഹൻലാൽ. സലിം കുമാറിനൊപ്പം നിരവധി സിനിമകളിൽ അഭിനയിക്കാൻ സാധിച്ചുവെന്നും സിനിമക്ക് അകത്തും പുറത്തും തന്റെ നല്ലൊരു സൂഹ‍ൃത്തായിരുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. പ്രിയ സുഹൃത്തിന്‌ വേദനയോടെ ആദരാഞ്ജലികൾ എന്നാണ് മോഹൻലാൽ കുറിച്ചത്.

പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ്‌ പ്രിയപ്പെട്ട സലിംകുമാര്‍ വിട വാങ്ങിയത്. ദേശീയ പുരസ്കാരം വരെ നേടിയ അനുഗ്രഹതീനായ കലാകാരന്‍. മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു അദ്ദേഹം.  നിരവധി സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. സിനിമക്ക് അകത്തും പുറത്തും എന്‍റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാര്‍. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രിയ സുഹൃത്തിന്‌ വേദനയോടെ ആദരാഞ്ജലികൾ

ശനിയാഴ്ച രാത്രിയോടെയാണ് സലിം കുമാർ വിടവാങ്ങിയത്. സലിം കുമാറിന്റെ ആ​ഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒന്നും ഇല്ലാതെ സംസ്കാരം നടക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. സംസ്കാരം വൈകീട്ട് മൂന്നിന് ഔദ്യോ​ഗിക ബഹുമതികളോടെ നടക്കും. വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. 

See also  കേരളത്തിലെ ആദ്യ സന്യാസിനി; മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ടവള്‍

Related Articles

Back to top button