Kerala
കോഴിക്കോട്ട് മുള്ളൻപന്നി കുറുകെ ചാടി അപകടം; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

കോഴിക്കോട്: തൂണേരിയിൽ മുള്ളൻപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. നരിപ്പറ്റ സ്വദേശി രജിലേഷ്(38) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഭാര്യ സൗമ്യയ്ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ട് കുട്ടികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഞായറാഴ്ച രാത്രി തൂണേരി ബാലപാഠി ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടം. മുള്ളൻ പന്നി കുറുകെ ചാടിയതിനെ തുടർന്ന് പെട്ടെന്ന് വെട്ടിച്ചപ്പോൾ ഓട്ടോറിക്ഷ മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രജിലേക്ഷിനെ ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



