Kerala

നടിക്ക് മതംമാറാൻ 100 കോടി ഓഫർ എന്നത് സത്യം; മാധവിക്കുട്ടിക്ക് നൽകിയത് 20 കോടി: ഗുരുതര ആരോപണവുമായി വിജി തമ്പി

മലയാള സിനിമയ്ക്ക് ഒട്ടനവധി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് വിജി തമ്പി. വേലുതമ്പി ദവള പോലുള്ള സിനിമകൾ അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. ഏതാനും നാളുകൾക്ക് മുൻപ് മതം മാറാനായി ഒരു നടിക്ക് 100 കോടി ഓഫർ വന്നുവെന്ന് വിജി തമ്പി പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ അത് വെറുതെ പറഞ്ഞതല്ലെന്നും നടന്ന കാര്യമാണെന്നും പറയുകയാണ് വിജി തമ്പി. മാധവികുട്ടിയെ കമലാസുരയ്യ ആക്കിയത് 20 കോടി നൽകിയാണെന്നും വിജി തമ്പി ആരോപിക്കുന്നു.

മാധവികുട്ടിയെ കമലാസുരയ്യ ആക്കിയപ്പോൾ കിട്ടിയത് കോടിക്കണക്കിന് രൂപയാണ്. അതൊരു ലൗ ജിഹാദ് ആണ്. ഒരു നടിക്ക് മതം മാറാന്‍ 100 കോടി രൂപയുടെ ഓഫര്‍ വന്നുവെന്ന് പറഞ്ഞത് സത്യമാണ്. വാലിഡ് ആയിട്ടുള്ള പോയിന്‍റാണത്. പക്ഷേ നടിയുടെ പേര് പറയാന്‍ പറ്റില്ല. എല്ലാ കാര്യങ്ങളും മനസിലാക്കി തന്നെയാണ് ഞാനത് പറഞ്ഞത്. നടിയെ എനിക്കറിയാം. അവര്‍ക്കും അക്കാര്യം കൃത്യമായി അറിയാം. അന്നത്തെ കാലത്ത് 20 കോടി രൂപ കൊടുത്താണ് മാധവി കുട്ടിയെ മാറ്റിയത്. കുംഭമേളയില്‍ പോയൊരു പെണ്‍കുട്ടിയെ കേരളത്തില്‍ കൊണ്ടുവന്ന് കല്യാണം കഴിച്ചത് എന്താ? പയ്യനും പെണ്‍കുട്ടിയും മലയാളി അല്ല. വേറെ എവിടെയെങ്കിലും പൊയ്ക്കൂടെ അവര്‍ക്ക്? ഇതെല്ലാം ഒരു പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”, എന്നായിരുന്നു വിജി തമ്പിയുടെ വാക്കുകൾ.

നേരത്തെ മമ്മൂട്ടിയുടെ കാതൽ സിനിമ ഭാരതീയ സംസ്കാരത്തിന് യോജിച്ചത് അല്ലെന്ന് വിജി തമ്പി പറഞ്ഞിരുന്നു. ഇക്കാര്യം വീണ്ടും അദ്ദേഹം പറയുന്നുണ്ട്. “നമ്മുടെ ഭാരതത്തിന് ഒരു സംസ്കാരമുണ്ട്. സിനിമയിലൂടെ ആ സംസ്കാരം കൂടി പറയണം. കാരണം അടുത്ത തലമുറകള്‍ കൂടി കാണേണ്ട സിനിമയാണ്. സംസ്കാര ശൂന്യമായ സിനിമകള്‍ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ല. കാതല്‍ പോലൊരു സിനിമ അതിന് ഉപയോഗിച്ച തീം അതൊന്നും നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല. ഭാരതീയ സംസ്കാരത്തിന് ചേര്ന്നതല്ല. ഞാന്‍ സിനിമ കണ്ടിരുന്നു”, എന്നായിരുന്നു വിജി തമ്പിയുടെ വാക്കുകൾ. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

See also  രാഹുൽ മാങ്കുട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിനെതിരെ സരിൻ; വാർത്താ സമ്മേളനം വിളിച്ചു

Related Articles

Back to top button