Kerala

കോഴിക്കോട്ട് വീണ്ടും നിപ ഭീതി; സമ്പർക്കപ്പട്ടികയിൽ 77 പേർ: കൺട്രോൾ റൂം തുറന്നു

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സംശയിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗബാധ സംശയിക്കുന്ന ആളുടെ സമ്പർക്കപ്പട്ടികയിൽ നിലവിൽ 77 പേരാണുള്ളത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ രോഗിയുടെ ബന്ധുക്കളുമാണ്. സമ്പർക്കപ്പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകരോടും മറ്റുള്ളവരോടും കൃത്യമായി ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

​അടിയന്തര സാഹചര്യം നേരിടുന്നതിനായി കോഴിക്കോട് കോർപ്പറേഷൻ ഓഫീസിൽ കൺട്രോൾ റൂം തുറന്നതായി അധികൃതർ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. കൺട്രോൾ റൂം ഫോൺ നമ്പർ 0495 2373 901, 9072007767

​ആദ്യം പനി ബാധിച്ച് ഭേദമായ രോഗിക്ക് വീണ്ടും പനി ബാധിക്കുകയായിരുന്നു. തുടർന്ന് ഇയാൾ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും ചികിത്സ തേടി. വിവിധ പരിശോധനകൾക്കായി ആശുപത്രികളിൽ എത്തിയതിനാലാണ് സമ്പർക്കപ്പട്ടികയിൽ ഇത്രയധികം ആരോഗ്യപ്രവർത്തകർ ഉൾപ്പെടാൻ കാരണം. രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണെന്നും നിലവിൽ ഹൈ റിസ്ക് സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (NIV) നിന്നുള്ള അന്തിമ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.

See also  പങ്കാളിയെ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച കേസ്; യുവമോർച്ച നേതാവ് ഗോപുവിനെ ബിജെപിയിൽ നിന്ന് പുറത്താക്കി

Related Articles

Back to top button