Education

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിംഗ് ഇന്ന്

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹർജികൾ പരിഗണിക്കാനായി ഹൈക്കോടതി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിംഗ് ഇന്ന്. ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സിഎസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുക, അന്വേഷണം സിബിഐക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങുന്നയിച്ചുള്ള ഹർജികളാണ് ബെഞ്ചിന് മുന്നിലുള്ളത്

ഹർജികളിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട മറ്റൊരു ബെഞ്ച് നിർദേശിച്ചിരുന്നു. ഇതും പ്രത്യേക ബെഞ്ചിന്റെ പരിഗണനക്ക് വരും.

The post ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിംഗ് ഇന്ന് appeared first on Metro Journal Online.

See also  മുനമ്പം സമരപ്പന്തലില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്

Related Articles

Back to top button